Unordered List

* ഓണം പ്രമാണിച്ച് 5 കിലോ അരി വിതരണവുമയ് ബന്ടപെട്ട സര്കുലർ 

*  ഓണം ബോണസ് അഡ്വാൻസ് എന്നിവ പ്രോസസ് ചെയ്യുന്ന വിധം 

Sunday, 8 September 2013

Free Antivirus From Windows





മൈക്രോസോഫ്റ്റിൽ നിന്നും വിൻഡോസ് ഉപയോക്താക്കൾക്കായി സൌജന്യ ആന്റിവൈറസുകൾ.മോറൊ എന്നു രഹസ്യ പേരിട്ടിട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഈ  ആൻ‌റ്റിവൈറസ് പ്രോഗ്രാം ഉപയോക്താക്കൾക്ക് നൽകാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. വിൻഡോസ് എക്സ് പി, വിസ്റ്റ, സെവൻ,എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളെ സപ്പോർട്ട് ചെയുന്നതാണ് മോറോ. വർദ്ധിച്ച് വരുന്ന മാൽ‌വെയർ ഭീഷണി കണക്കിലെടുത്താണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം. നേരത്തെയുണ്ടായിരുന്ന “ലൈവ് ഒൺ കെയർ“ എന്ന ആന്റി മാൽ‌വെയർ പ്രോഗ്രാമിനെ പേരുമാറ്റിയാണു മോറോ എന്ന പേര് മൈക്രോസോഫ്റ്റ് ഈ ആന്റിവൈറസിന്റെ ഡെവലപ്പ്മെന്റ് സമയത്ത് നൽകിയിരുന്നത്.ഇസ്രയേൽ, അമേരിക്ക, ചൈനഎന്നീ രാജ്യങ്ങളിൽ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 എന്ന പേരിൽ നിയന്ത്രിത ഉപയോക്താക്കൾക്കായി ലഭിച്ച് തുടങ്ങിയിരുന്നു.



വിൻഡോസ് ലൈവ് വൺ കെയറിന്റെ ആന്റി മാ‍ൽ‌വെയർ എഞ്ചിൻ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ആന്റിവൈറസ് വിൻഡോസിന്റെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പ്ലാൻ. ഈ ആന്റിവൈറസ് വിൻഡോസിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ ജെന്യൂൻ അഡ്വാന്റേജ് വാലിഡേഷൻ പൂർത്തിയാക്കിയിരിക്കണം, പൈറേറ്റഡ് വിൻഡോസ് തടയുന്നതിനുള്ള മുൻ‌കരുതൽ കൂടിയാ‍ണ് വിൻഡോസിന്റെ ഈ വാലിഡേഷൻ പരിപാടി. ഇൻസ്റ്റലേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ ഏറ്റവും പുതിയ വൈറസ്, മാൽ‌വെയർ ഡെഫനിഷൻ അപ്ഡേറ്റുകൾ ഡൌൺലോഡ് ചെയ്യാനുള്ള സൌകര്യം കൂടീ മൈക്രോസോഫ്റ്റ് തരുന്നുണ്ട്. mpam-fe.exe എന്ന ഈ മാൽ‌വെയർ,വൈറസ് അപ്ഡേഷൻ കിറ്റ് ഇവിടെ നിന്നുംഡൌൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണു. , വൈറസ് അപ്ഡേഷൻ കിറ്റ് കൂടി ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ  എറ്റവും പുതിയ മാൽ‌വെയറുകളുടെ ഡെഫനിഷൻ കൂടീ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യലിൽ കൂട്ടിച്ചെർക്കപ്പെടുന്നു.
വളരെ ലളിതമായ ഒരു ഇന്റർഫേസോട് കൂടിയാണു മൈക്രോസോഫ്റ്റിന്റെ ഈ ആന്റിവൈറസിന്റെ വരവ്. ഡൌൺലോഡിംഗ്, ഇൻസ്റ്റാളിംഗ്, അപ്ഡേഷൻ എന്നിവ വളരെകുറഞ്ഞ സമയത്തിനുള്ളീൽ തന്നെ നടക്കുകയും ചെയ്യുന്നു. 
സോഫ്റ്റ്‌പീഡിയയിൽ നിന്നോ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നൊ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 വിൻഡോസിന്റെ വേർഷനുകളനുസരിച്ച് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

കുറിപ്പ്: പൈറേറ്റ് ചെയ്തെടുത്ത വിൻഡോസ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ വേർഷൻ ഉപയോഗിക്കുന്നവർ ഈ ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. വാലിഡേഷൻ പ്രോസസ് പൂർത്തിയാക്കിയാൽ മാത്രമെ വിൻഡോസിലേക്ക് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0  ഇൻസ്റ്റാൾ ചെയ്യപ്പെടുകയുള്ളൂ. 
 മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 സ്ക്രീൻ ഷോട്ടുകൾ.





 ഇൻസ്റ്റലേഷൻ വിസാർഡ്


 വാലിഡേഷൻ




 അപ്‌ഡേഷൻ






 സ്കാനിംഗ്
സിസ്റ്റം റിക്വയർമെന്റ്

  • For XP - CPU with clock speed of 500 MHz or higher
  • For XP - Memory: 256 MB RAM or higher
  • For Vista / W7 - CPU with clock speed of 1.0 GHz or higher
  • For Vista / W7 - Memory: 1 GB RAM or higher
  • VGA (Display): 800 x 600 or higher
  • Storage: 140 MB of available hard-disk space  

                          • Written By RMR

0 comments:

Post a Comment

To Comment in Malayalam Go This link then copy and paste here http://www.clickeralam.org/malayalam.html