Unordered List

* ഓണം പ്രമാണിച്ച് 5 കിലോ അരി വിതരണവുമയ് ബന്ടപെട്ട സര്കുലർ 

*  ഓണം ബോണസ് അഡ്വാൻസ് എന്നിവ പ്രോസസ് ചെയ്യുന്ന വിധം 

Thursday, 29 August 2013

How to Download Aadhar Card In Malayalam

                                 

ആധാര് കാര്ഡ് ഓണ്ലൈനായി കാണണമെങ്കില് നമ്മുടെ കയ്യില് വേണ്ടത് ആധാര് രജിസ്ട്രേഷന് നടത്തിയതിന്റെ ഭാഗമായി ലഭിച്ച പ്രിന്റൗട്ട് മാത്രമാണ്. അതുപയോഗിച്ച് ആധാര് പോര്ട്ടലില് ആധാര് കാര്ഡ് കാണുകയും ആവശ്യമെങ്കില് അതിന്റെ ഒരു പകര്പ്പെടുക്കുകയും ചെയ്യാം. ഇതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.


ആധാര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ ഒരു പ്രിന്റൗട്ട് നല്‍കുമല്ലോ. അതുണ്ടെങ്കില്‍ നമുക്ക് കാര്‍ഡ് തയ്യാറായോ എന്ന് പരിശോധിക്കാം
.സ്റ്റൈപ്പ് 1
ആദ്യം -ആധാര്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുക.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNfTY-qnQ-hydzsAXsrbHe3ar51PcvLLnNI9OHZ0KY9ZPWHQL-b1VHgzMONKjdRneuWBE7PT7uFeYMlIbjrOS0uvJgrESbybXQeWQG9SHPfDJt5zUmTMWbIiHTzxZJomsNQxctbAWzvtc/s420/01.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14 അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ച പ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെ നല്‍കിയിട്ടുണ്ടാകും. ഇവിടെ /, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.

തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.സ്റ്റൈപ്പ് 2ആദ്യ സ്റ്റെപ്പ് തെറ്റുകളില്ലാതെ പൂര്‍ത്തിയാക്കിയാല്‍ ചുവടെ കാണുന്ന പേജ് പ്രത്യക്ഷപ്പെടും. 
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi30zYBduaZTLvxiin59sRhYC_iyebrJiX6H1hDwo6-6hU7VJHXFb4XcZldgN4tw82qx5ufgPfHt7B3AP92Zt2qGerywhFT79xc-S1QvmL8hLAUqZoXgVX2m20kJ8fWqswmEb_pozCVmcI/s420/03.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക. 

സ്റ്റൈപ്പ് 3 സമയം Aadhaar പോര്‍ട്ടലില്‍ നിന്നും നമ്മള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യകോഡ് ലഭിക്കും.മൊബൈലില്‍ SMS രൂപത്തില്‍ ലഭിക്കുന്ന കോഡ് നല്‍കി (OTP No.) വീണ്ടും സബ്മിറ്റ് ചെയ്യുക. 
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgq3lPbwAlq5EJarUfvKoi5hAkf65ycnzBUA3v7TjDqTZYVpot5bOEdihC7X56Zuc_O0Gr24nCsEZVZO_6rod6oDHobkmF3qEHCEbafTHJdFYdA2pruo-Ckm39nc2sAdkKgPTz1XtUHSgI/s420/04.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

സ്റ്റൈപ്പ് 4ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ബട്ടണ്‍ അടങ്ങിയ പുതിയ പേജ് പ്രത്യക്ഷപ്പെടും. 
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSCW-vOvt5GBbOAqD-0AQnMxQDMc97LcI2z4C5W-bBqfo65ki_t5bDDxPYGg4Vxwwp7ysUPgA1k1PV1lQ9NmhAKp1elXWkJkBVLk0I_xuj1grUBeMdh_HCOX3aszNQp3PXwo-jIoJXVkQ/s420/05.jpg
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്‍ഡ് എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്. ഇനി ഡൗണ്‍ലോഡ് ചെയ്തോളൂ.......

3 comments:

  1. MY addhar mobile number forgotten.update my New mobile number. Please help solution

    ReplyDelete
  2. Positive site, where did u come up with the information on this posting? I'm pleased I discovered it though, ill be checking back soon to find out what additional posts you include. Aadharcard

    ReplyDelete

To Comment in Malayalam Go This link then copy and paste here http://www.clickeralam.org/malayalam.html